62കാരനെ വെട്ടിയത് സ്ഥലം വാങ്ങാൻ വിറ്റ ആഭരണങ്ങള്‍ തിരികെ നല്‍കാത്തതിനാൽ; മകന്റെ ഭാര്യ അറസ്റ്റിൽ

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കണ്ടമംഗലത്ത് 62കാരന് വെട്ടേറ്റ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പരിക്കേറ്റ പുറ്റാനിക്കാട് സ്വദേശി മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷബ്നയെയാണ് (35) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

മകന്റെയും ഷബ്നയുടെയും പേരില്‍ സ്ഥലം വാങ്ങാൻ ഷബ്നയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നു. ഇത് തിരികെ നല്‍കാത്തതിലുള്ള വിരോധത്താലാണ് തന്നെ ആക്രമിച്ചതെന്നാണ് മുഹമ്മദാലിയുടെ മൊഴി.

അതേസമയം, മക്കളുമൊത്ത് ഭർതൃവീട്ടിലേക്ക് താമസിക്കാന്‍ ചെന്നതിലുള്ള വിരോധത്താല്‍ തന്നെ മര്‍ദിച്ചെന്ന് ഷബ്നയും മൊഴിനല്‍കിയിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. ഷബ്നയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - attack on elderly person: Son's wife arrested in mannarkkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.