കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നഴ്സിന് കുത്തേറ്റു. വയറിനും കാലിനും മുഖത്തും കുത്തേറ്റ് കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയുടെ ഭാര്യ ഗോപികയെയാണ് (27) ഗുരുതര പരിക്കുകളോടെ ഫര്‍വാനിയ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
ജഹ്റ ആശുപത്രിയില്‍ നഴ്സായ ഇവര്‍ രാത്രി ജോലി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ 8.30ന് അബ്ബാസിയയിലെ വീട് തുറന്ന് അകത്ത് കയറുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. മോഷണശ്രമമാണെന്നാണ് സംശയിക്കുന്നത്. കുത്തേറ്റിട്ടും ഗോപിക അക്രമിയെ ചെറുത്തുനിന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് രണ്ടാംനിലയില്‍നിന്ന് രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ തന്നെ ഇവര്‍ താഴത്തെ നിലയിലത്തെി അയല്‍വാസികളെ അറിയിക്കുകയായിരുന്നു.
അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് ഗോപികയെ ആശുപത്രിയിലത്തെിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഇവര്‍ ഗുരുതരാവസ്ഥ പിന്നിട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ നിരവധി വിദേശികളാണ് അബ്ബാസിയയില്‍ കവര്‍ച്ചക്കിരയായത്. ഇവരില്‍ അധികവും ഇന്ത്യക്കാരുമായിരുന്നു. തദ്ദേശീയരായ ബിദൂനി യുവാക്കളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണം ഫ്ളാറ്റില്‍ കയറിയായിരുന്നുവെന്നത് സംഭവത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.