മാധ്യമപ്രവർത്തകയെ ആക്രമിച്ച സംഭവം: പ്രസ്​ ക്ലബ്​ സെക്രട്ടറിയെ പുറത്താക്കി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട്​ പ്രസ്​ ക്ലബ്​ സെക്രട്ടറി എം. രാധാകൃഷ്​ണ​െന പ്രാഥമിക അംഗത്വത്തിൽ നിന്ന്​ പുറത്താക്കി. ക്രിമിനൽ കുറ്റകൃത്യം നടത്തുകയും പരാതിക്കാരിയേയും മറ്റു സ്​ത്രീകളെയും തുടർച്ചയായി അപമാനിക്കുകയും ചെയ്​തതിനാണ്​ സെക്രട്ടറി എം. രാധകൃഷ്​ണനെതിരെ നടപടി സ്വീകരിച്ചത്​.

ആരോപണങ്ങളെ കുറിച്ച്​ പരിശോധിക്കാൻ പുതിയ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്​. ശ്രീദേവി പിള്ള (മനോരമ ന്യൂസ്) ചെയർപേഴ്സൺ, ഷുജി (പ്രഭാത വാർത്ത)
, അനുപമ ജി. നായർ (കൈരളി ടിവി), ജിഷ (ടൈംസ് ഓഫ് ഇന്ത്യ),
സതീഷ്ബാബു (കൈരളി ടിവി) എന്നിവരെ ഉൾപ്പെടുത്തിയാണ്​​ പുതിയ കമ്മിറ്റി രുപീകരിച്ചത്​. രണ്ടാഴ്ചക്കകം ഇവരോട്​ റിപ്പോർട്ട് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

പ്രസിഡൻറ്​ സോണിച്ചൻ പി. ജോസഫ്, വൈസ് പ്രസിഡൻറ്​ ഹാരിസ് കുറ്റിപ്പുറം, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ എസ്. ശ്രീകേഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. എം. ബിജുകുമാർ, രാജേഷ് കുമാർ ആർ, ഹണി എച്ചള, ലക്ഷ്മി മോഹൻ, വെൽഫയർ കമ്മിറ്റി അംഗം അജി കുമാർ എന്നിവരുടെ രാജിയും അംഗീകരിച്ചു.

Tags:    
News Summary - Attack against journalist-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.