ദലിത് യുവതിയെ  ക്രൂരമായി മര്‍ദ്ദിച്ച ബി.ജെ.പിക്കാര്‍ ഒളിവില്‍

നേമം: ദലിത് യുവതിയായ അധ്യാപികയെ വീട്ടില്‍ വിളിച്ചു വരുത്തി ജാതിപ്പേര് വിളിച്ചാക്ഷേപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഒളിവിലായ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കല്ലിയൂര്‍, പുന്നമൂട് പ്രദേശത്ത് സി.പി.എം, കെ.പി.എം.എസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച പ്രകടനവും ഹര്‍ത്താലും നടത്തി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.കല്ലിയൂര്‍ സ്വദേശിയും നാല്‍പ്പതുകാരിയുമായ ദലിത് അധ്യാപികയെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കല്ലിയൂര്‍ സേവാഭാരതിക്ക് സമീപം വീട്ടില്‍ വിളിച്ച് വരുത്തി സംഘം ചേര്‍ന്ന് ജാതിപ്പേര് വിളിച്ചാക്ഷേപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. കല്ലിയൂര്‍ ബി.ഡി.ജെ.എസ് നേതാവ് പത്മകുമാര്‍, ഇയാളുടെ സഹോദരി ബിന്ദുലേഖ, കല്ലിയൂര്‍ പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കല്ലിയൂര്‍ പത്മകുമാര്‍, ബി.ജെ.പി നേതാവ് വെങ്ങാനൂര്‍ ശ്രീകുമാര്‍ പിന്നെ കണ്ടാലറിയുന്ന മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെയാണ് നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 പ്രതികളെല്ലാം ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും നേമം എസ്.ഐ സമ്പത്ത് കൃഷ്ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബി.ഡി.ജെ.എസ് നേതാവ് പത്മകുമാറിന്‍െറ സഹോദരിയാണ് ബിന്ദുലേഖ. ഇവരുടെ മകള്‍ നാലാം ക്ളാസുകാരിയെ കഴിഞ്ഞ നാല് മാസമായി ആക്രമണത്തിനിരയായ അധ്യാപിക ട്യൂഷനെടുത്തിരുന്നു. പത്ത് ദിവസം മുമ്പ് ട്യൂഷനെടുക്കാനത്തെിയ അധ്യാപികയോട് ഇനി ട്യൂഷനെടുക്കേണ്ടെന്നും അധ്യാപികയെക്കുറിച്ച് മോശം അഭിപ്രായമാണ് സഹോദരന്‍െറ കൂട്ടുകാരന്‍ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞതെന്നും ബിന്ദുലേഖ പറഞ്ഞു. അധ്യാപിക പറഞ്ഞയാളാരാണെന്ന് അന്വേഷിച്ചപ്പോള്‍ നേരിട്ട് കാണിച്ച് തരാമെന്നും, വീട്ടില്‍ വരുമ്പോള്‍ വിളിക്കാമെന്നും അധ്യാപികക്ക് ബിന്ദുലേഖ മറുപടി നല്‍കി. ഇത് പ്രകാരം പത്ത് ദിവസം കഴിഞ്ഞ് തന്നെക്കുറിച്ച് മോശമായി പറഞ്ഞ വ്യക്തി വീട്ടിലത്തെിയിട്ടുണ്ടെന്നും ഉടന്‍ വീട്ടിലത്തെണമെന്നും അധ്യാപികയോട് ചൊവ്വാഴ്ച രാവിലെ 11.33ന് ബിന്ദു വിളിച്ചറിയിച്ചു. ഇതനുസരിച്ച് 12.10 ന് അധ്യാപികയായ യുവതി സ്കൂട്ടറില്‍ വീട്ടിലത്തെി. രണ്ട് ഗേറ്റുകളുള്ള വീട്ടിലേക്ക് സ്കൂട്ടര്‍ കയറിയതും ഗേറ്റ് അവിടെ നിന്നിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ അടച്ചു. മുന്‍പരിചയമുള്ളതിനാല്‍ സംശയിക്കാതെ അധ്യാപിക വീട്ടില്‍ കയറി. അപ്പോഴേക്കും മുന്‍ വാതിലും അടച്ചു. കാര്യം പറയുന്നതിനിടയില്‍ ബി.ഡി.ജെ.എസ് നേതാവ് പത്മകുമാര്‍ യുവതിയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

 പിന്നാലെ ബിന്ദുലേഖയും ആക്രമിച്ചു. ജാതിപ്പേര് പറഞ്ഞ് നീ ഇംഗ്ളീഷ് ഒക്കെ പറയും ഇല്ളേടീ എന്നും മകളുടെ സ്കൂളില്‍ നീ എന്തിനാണ് പോയത് എന്നും ആരാഞ്ഞ് ആക്രമിക്കുകയായിരുന്നു. 15 വര്‍ഷമായി കഴിയുന്ന ബിന്ദുകലയുടെ ഭര്‍ത്താവ് അടുത്തിടെ മകളെ തിരിക്കി സ്കൂളില്‍ പോയത് അധ്യാപികയുടെ അറിവോടെയാണെന്നും ആരോപിച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ അധ്യാപിക മൊബൈലില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തതില്‍ കുപിതനായി മൊബൈലും രണ്ട് എ.ടി.എം കാര്‍ഡുകളും 2,300 രൂപയും സഹോദരന്‍ പത്മകുമാര്‍ പിടിച്ചു വാങ്ങിയതായും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു. സ്കൂളിലേക്ക് ചെല്ലാമെന്നും അവിടെ അധ്യാപകര്‍ക്ക് താന്‍ ചെന്നിട്ടുുണ്ടെങ്കില്‍ അറിയാമല്ളോ എന്നും പറഞ്ഞപ്പോള്‍ ബി.ജെ.പിക്കാര്‍ക്കൊപ്പം കാറില്‍ ചെല്ലാനായി നിര്‍ദ്ദേശം. സ്കൂട്ടറില്‍ ചെല്ലാമെന്ന് പറഞ്ഞതോടെ വീണ്ടും യുവതിയെ മര്‍ദ്ദിച്ചു. ഇതോടെ ബോധം നഷ്ടപ്പെട്ട യുവതിയെ അക്രമികള്‍ തന്നെ ശാന്തിവിള ആശുപത്രിയിലത്തെിച്ച് മുങ്ങി. പരാതി നല്‍കിയാല്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിക്കാര്‍ തൊട്ടടുത്തെ ബന്ധുവീട്ടിലത്തെി പറഞ്ഞതായും യുവതി ആരോപിക്കുന്നു. കേസ് ഫോര്‍ട്ട് ഏ.സി ഗോപകുമാറിന് കൈമാറിയിട്ടുണ്ട്.


 

Tags:    
News Summary - attack against dalit women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.