Posted On
date_range Updated On
date_range സി.ഒ.ടി. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം -കെ. മുരളീധരന്‍
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ ആക്രമിച്ചതിന് പിന്നില്‍ സി.പി.എം തന്നെയാെണന്ന് യ ു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍. വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശ ിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം എത്ര കൈകഴുകിയാലും വധശ്രമത്തിെൻറ ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. പ്രതികള്‍ ആരാെണന്ന് അറിയാമെന്നും ഏത് പാര്‍ട്ടിയാണ് അക്രമത്തിന് പിന്നിലെന്ന് നസീര്‍ അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു. എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട മുരളീധരന്‍, കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ഇന്ത്യ ഭരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.