ഷാർജ: ഷാർജയിൽ മരിച്ച അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തലുകൾ കേസന്വേഷണത്തിൽ നിർണായകമാകും. പോസ്റ്റ്‌മോര്‍ട്ടം, ഫോറൻസിക് റിപ്പോർട്ട് എന്നിവ ലഭിച്ചാലുടൻ ഭർത്താവിനെതിരെ നിയമ നടപടികൾ തുടങ്ങാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായും കുടുംബം ബന്ധപ്പെടും.
മരണത്തെക്കുറിച്ചന്വേഷിക്കുന്നതിന് സംസ്ഥാന പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. ഭർത്താവ് സസതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും അതുല്യുയുടെ ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. കുടുംബത്തിന്‍റെ പരാതിയിൽ ചവറ തെക്കും ഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സതീഷിന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ ഇനി കണ്ടെടുക്കണം.
സതീഷിന്‍റെ നിരന്തമായ പീഡമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കലുടെ മൊഴി. 19ാം തീയതിയാണ് യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.