കോടതിയിലേക്ക് അത്തിമണിയുടെ മാസ് എൻട്രി

പാലക്കാട്: പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കേസിലെ പ്രതി അത്തിമണി അനിൽ കോടതിവളപ്പിൽ എത്തിയത് സിനിമ സ്റ്റൈലിൽ. ആഡംബര കാറിലായിരുന്നു വരവ്, കൂടെ കുട ചൂടാൻ പരിവാരങ്ങളും. കോടതിയിൽനിന്നു മടങ്ങിയത് കാരവനിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് അത്തിമണി അനിലിനെ കാപ്പ ചുമത്തി നാടുകടത്തിയത്.

സ്പിരിറ്റ് കേസിൽ പ്രതിയായ അനിൽ ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അനുമതിയോടെയാണ് ബുധനാഴ്ച 10.30ന് പാലക്കാട് അഡീഷനൽ സബ് കോടതിയിൽ ഹാജറായത്. എക്സൈസ് ചിറ്റൂർ റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. ചിറ്റൂരിലെ സ്പിരിറ്റ് വരവ് നിയന്ത്രിച്ചിരുന്നത് മുൻ സി.പി.എം നേതാവുകൂടിയായ അനിൽ ആയിരുന്നു.

കുഴൽപ്പണക്കടത്ത് സംഘങ്ങളെ ഭീഷണിപ്പെടുത്തൽ, ഗുണ്ടാപ്പിരിവ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായതിന് പിന്നാലെയാണ് അനിലിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. സുഹൃത്തിനോടൊപ്പം മഹാരാഷ്ട്രയിലാണ് അനിൽ ഇപ്പോൾ താമസമെന്ന് പറയുന്നു. ചിറ്റൂരിലെത്തി ബന്ധുക്കളെ കണ്ട ശേഷമാണ് അനിൽ വീണ്ടും ജില്ല വിട്ടത്.

Tags:    
News Summary - Athimani's mass entry into court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.