അത്താണി കൊലപാതകം: മുഖ്യപ്രതികൾ പിടിയില്‍

അങ്കമാലി: അത്താണി ബോയ്സ് ഗുണ്ടത്തലവന്‍ ഗില്ലപ്പി എന്ന ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ പൊലീ സ് പിടിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കുവഹിച്ചവരാണ് മൂവരും. ഇരുപതോളം വധശ്രമക്കേസുകളില്‍ പ്രതിയായ നെടുമ്പ ാശ്ശേരി അത്താണി തുരുത്തിശ്ശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന്‍ (28), കൊലപാതകശ്രമമടക്കം പത്തോളം കേസുകളിലെ പ്രതി മൂക്കന്നൂര്‍ മഞ്ഞിക്കാട് താബോര്‍ കോഴിക്കോടന്‍ വീട്ടില്‍ ഗ്രി​േൻറഷ് തങ്കപ്പന്‍ (33), നാല് കേസില്‍ പ്രതിയായ നെടുമ്പാശ്ശേരി കരിയാട് തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടില്‍ ലാല്‍ കിച്ചു കൃഷ്ണന്‍കുട്ടി (35) എന്നിവരാണ് പിടിയിലായത്.

കാപ്പക്കേസില്‍ ഉള്‍പ്പെട്ട വിനു കോടതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് പറവൂര്‍, ചെങ്ങമനാട്, നെടുമ്പാശ്ശേരി സ്​റ്റേഷനുകളില്‍ നിലവില്‍ കേസുണ്ട്. 17ന് രാത്രി എട്ടിന് അത്താണി ഓട്ടോ സ്​റ്റാന്‍ഡിന്​ സമീപത്തെ ബാറിലായിരുന്നു ബിനോയിയെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒന്നും രണ്ടും പ്രതികളെ കൊരട്ടി പൊങ്ങം പെട്രോള്‍ പമ്പിന് സമീപത്തുനിന്നും മൂന്നാം പ്രതി ലാല്‍ കിച്ചുവിനെ ഹൈകോടതിക്ക് സമീപത്തുനിന്നുമാണ് ശനിയാഴ്ച രാത്രി പൊലീസ് നാടകീയമായി പിടികൂടിയത്. മൂന്ന് പ്രതികളെയും ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജില്ല റൂറല്‍ എസ്.പി കെ. കാര്‍ത്തികി​​െൻറ നേതൃത്വത്തില്‍ ആലുവ ഡിവൈ.എസ്.പി ജി. വേണു, സി.ഐരായ പി.എം. ബൈജു, പി.വി. വിനേഷ്കുമാര്‍, എസ്. മുഹമ്മദ് റിയാസ്, പി.ജെ. നോബിള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൊലപാതകക്കേസില്‍ മറ്റ് ഒത്താശ ചെയ്തവരെയും അക്രമക്കേസുകളില്‍ ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് പൊലീസ് ശക്തമായി നിരീക്ഷിക്കുന്നതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു.

Tags:    
News Summary - athani murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.