നെടുമ്പാശ്ശേരി: ‘അത്താണി ബോയ്സ്’ ഗുണ്ടസംഘത്തിെൻറ തലവൻ ഗില്ലപ്പി എന്ന ബിനോയിയെ വെട്ടിക്കൊന്ന കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയിൽ. ഇയാളുടെ മൊബൈൽ ഫോണിലേക്ക് കൊലപാതകം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ കാളുകൾ എത്തിയിട്ടുണ്ട്. ഇയാളാണ് കൊലപാതകത്തിനുശേഷം അക്രമികളിൽ ഒരാളെ ബൈക്കിൽ രക്ഷപ്പെടുത്തിയത്.
കൊലപാതകം നടത്തിയവർ കാറിലാണ് എത്തിയതെന്നായിരുന്നു ആദ്യവിവരം. എന്നാൽ, അന്വേഷണത്തിൽ രണ്ട് ബൈക്കുകളിലായാണ് നാലംഗ സംഘം എത്തിയതെന്ന് സൂചന ലഭിച്ചു. ഇവരിൽ മൂന്നുപേരെയും തിരിച്ചറിഞ്ഞു. നിഷ്ഠുരമായിരുന്നു ആക്രമണം. അമ്പതിലേറെ വെട്ടുകൾ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലായി ഏറ്റിട്ടുണ്ട്. മൃതദേഹത്തിൽനിന്ന് അക്രമികളുടെ ദേഹത്തേക്ക് ചോര തെറിച്ചിട്ടും അവർ ആക്രമണം തുടർന്നു. കൊലപാതകത്തിന് 25ലേറെ പേരാണ് ദൃക്സാക്ഷികൾ.‘അത്താണി ബോയ്സി’ന് രൂപംനൽകിയത് ബിനോയിയാണ്. ബിനോയിയുടെ അടുത്ത അനുയായി നെടുമ്പാശ്ശേരി സ്വദേശി ബിനുവാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. ഏതാനും വർഷംമുമ്പ് ബിനോയിയും ബിനുവും തമ്മിൽ തെറ്റിപ്പിരിഞ്ഞിരുന്നു. പിന്നീട് ഇവർ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടലുകളും ഉണ്ടായി. ഇരുഗ്രൂപ്പുകളും പരസ്പരം പൊലീസിന് ഒറ്റിക്കൊടുക്കുകയും ചെയ്തിരുന്നു.
അത്താണി ബോയ്സിന് സ്വർണക്കവർച്ച ക്വട്ടേഷനും
നെടുമ്പാശേരി: വെട്ടേറ്റുമരിച്ച അത്താണി ബോയ്സ് ഗുണ്ടാസംഘത്തിെൻറ തലവൻ ബിനോയിക്കെതിരെ 18 കേസുകൾ. നെടുമ്പാശ്ശേരി, ചെങ്ങമനാട്, നാദാപുരം, കാലടി, അങ്കമാലി, മുനമ്പം, ഞാറക്കൽ, വടക്കേക്കര സ്റ്റേഷനുകളിലായാണിത്.
റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി നെൽപ്പാടം നികത്തൽ, മണൽ മാഫിയക്ക് അകമ്പടി സേവിക്കൽ തുടങ്ങിയ ക്വട്ടേഷനുകളാണ് കൂടുതലും. വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്ത് സംഘത്തിനുവേണ്ടിയും ക്വട്ടേഷനുകൾ ഏറ്റെടുത്തു. രണ്ടുപ്രാവശ്യം കാപ്പ നിയമപ്രകാരം ബിനോയിയെ റൂറൽ ജില്ലയിൽനിന്ന് നാടുകടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.