കോവിഡ്​ രണ്ടാം തരംഗം; അടുത്ത ജൂണിലും സ്​കൂൾ തുറക്കാനാകില്ലെന്ന്​ വിലയിരുത്തൽ

തിരുവനന്തപുരം: കോവിഡ്​ രണ്ടാം തരംഗ ഭീതി ഉയർന്നതോടെ സംസ്ഥാനത്ത്​ ജൂണിൽ സ്​കൂളുകൾ തുറക്കാൻ കഴിയില്ലെന്ന്​ ഉറപ്പായി. കഴിഞ്ഞ വർഷത്തെപോലെ അധ്യയനവർഷം ഒാൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്​ഫോമിൽ നടത്തേണ്ടിവരും. വാക്​സിനേഷൻകൂടി ആരംഭിച്ച സാഹചര്യത്തിൽ ജൂൺ എത്തു​േമ്പാഴേക്കും കോവിഡ്​ കുറയുമെന്നും ഉയർന്ന ക്ലാസുകളിലെ കുട്ടികളെ സ്​കൂളിലെത്തിച്ച്​ അധ്യയനത്തിന്​ കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്​. എന്നാൽ, കോവിഡ്​ രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി. അധ്യയന വർഷാരംഭം സംബന്ധിച്ച്​ പുതിയ സർക്കാർ വന്നശേഷം നയപരമായ തീരുമാനവുമെടുക്കണം​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.