Posted On
date_range Updated On
date_range 55 ശതമാനത്തിലേറെ പുതുമുഖങ്ങളുമായി കോൺഗ്രസ് പട്ടിക; 25 നും 50നും ഇടയില്‍ പ്രായമുള്ള 46 പേര്‍
ന്യൂഡൽഹി: പുതുമയുള്ളതും യുവാക്കൾക്ക് മൂൻതൂക്കം നൽകുന്ന പട്ടികയാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. 92 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.
55 ശതമാനത്തിലേറെ പുതുമുഖങ്ങൾക്കാണ് ഈ ലിസ്റ്റിൽ പ്രാധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. 25നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ 46 പേര്‍, 51 മുതല്‍ 60 വരെ പ്രായത്തില്‍ 22 പേര്‍. 60 നും 70 ന് ഇടയിൽ 15 പേർ, എഴുപതിനു മുകളില്‍ മൂന്നുപേര്‍ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.