Posted On
date_range Updated On
date_range ൈകയ്യാങ്കളിക്കേസ് പിൻവലിക്കുന്നത് ജനാധിപത്യത്തോടുളള അവഹേളനം - ചെന്നിത്തല
തിരുവനന്തപുരം: നിയിമസഭയിലെ ൈകയ്യാങ്കളി കേസ് പിൻവലിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിൻവലിച്ചാൽ അത് നിയമസഭയോടു മാത്രമല്ല, ജനാധിപത്യത്തോടുമുള്ള അവഹേളനമാകും. കേസ് പിൻവലിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസ് ശക്തമായി എതിർക്കും. ഇൗ വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വ്യാപിച്ചിരിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ല. സംസ്ഥാനത്ത് ഭരണം തന്നെയില്ലാത്ത അവസ്ഥയാണ്. കണ്ണൂരിെൻറ രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന ഗവർണറുെട അഭിപ്രായത്തെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.