Posted On
date_range Updated On
date_range വനിതക്കുനേരെ കൈയേറ്റ ശ്രമം; എം.എൽ.എക്കെതിരെ കേസ്
ആലപ്പുഴ: വനിതാനേതാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസാണ് എം.എൽ.എക്കും മറ്റ് എൻ.സി.പി നേതാക്കൾക്കുമെതിരെ കേസെടുത്തത്.
ആഗസ്റ്റ് 23ന് എൻ.സി.പി ജില്ല കമ്മിറ്റി ഓഫിസിൽ നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളിക്കിടയിലാണ് എം.എൽ.എ വനിതാനേതാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
അന്നുതന്നെ വനിതാനേതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. തുടർന്ന് അവർ കോടതിയെ സമീപിച്ചിരുന്നു. എൻ.സി.പി ജില്ല പ്രസിഡന്‍റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്‍റ് ജോബിൻ പെരുമാൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റഷീദ്, രഘുനാഥൻ നായർ എന്നിവരും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.