Posted On
date_range Updated On
date_range ഗൺമാൻമാരുടെ മർദനം: മരണം വരെ സംഭവിക്കാമെന്ന് ഫോറൻസിക് റിപ്പോർട്ട്
ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ലാത്തിപോലുള്ള ആയുധം ഉപയോഗിച്ചുള്ള അടിയിൽ നേതാക്കൾക്ക് മരണംവരെ സംഭവിക്കാമെന്ന് ഫോറൻസിക് റിപ്പോർട്ട്. പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഈ വിവരമുള്ളത്.
ആലപ്പുഴ മെഡിക്കൽ കോളജിലെ മൂന്നു ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് എസ്.ഐ.ടി വധശ്രമക്കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയത്. വിഡിയോ ദൃശ്യങ്ങളിലെ ലാത്തിപോലുള്ള നീളമുള്ള ആയുധം ഇരുകൈകളിലും ചേർത്തുപിടിച്ച് തല ലക്ഷ്യമാക്കിയുള്ള അടിയിൽ മരണം വരെ സംഭവിക്കാമെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തശേഷം പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമം നിലനിൽക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.