ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി എം.ജി. രാജമാണിക്യം ചുമതലയേറ്റു

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് ലി​മി​റ്റ​ഡി​ന്റെ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം ചു​മ​ത​ല​യേ​റ്റു. 2008 ബാ​ച്ച് കേ​ര​ള കേ​ഡ​ർ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം ത​മി​ഴ്നാ​ട് മ​ധു​രൈ സ്വ​ദേ​ശി​യാ​ണ്.

അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് സ്വ​ർ​ണ മെ​ഡ​ലോ​ടെ എം.​ഇ ബി​രു​ദ​വും ല​ണ്ട​നി​ലെ കി​ങ്​​സ് കോ​ള​ജി​ൽ​നി​ന്ന് പ​ബ്ലി​ക് പോ​ളി​സി​യി​ൽ മാ​സ്റ്റേ​ഴ്‌​സ് ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. കു​ള​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘എ​ന്റെ കു​ളം എ​റ​ണാ​കു​ളം’, ദു​ര​ന്ത​നി​വാ​ര​ണ​വും ദു​രി​താ​ശ്വാ​സ​വും ല​ക്ഷ്യ​മി​ട്ടു​ള്ള ‘അ​ൻ​പോ​ട് കൊ​ച്ചി’ തു​ട​ങ്ങി​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള സ​ർ​ക്കാ​റി​ന്റെ മി​ക​ച്ച ജി​ല്ല ക​ല​ക്ട​ർ അ​വാ​ർ​ഡ്, യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാ​മി​ന്റെ ബെ​സ്റ്റ് പ്രാ​ക്ടീ​സ് ഇ​ൻ യൂ​ത്ത് വ​ള​ന്റീ​യ​റി​ങ്, യൂ​ത്ത് ഹോ​സ്റ്റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ‘ജ​ല​മി​ത്രം’ അ​വാ​ർ​ഡ് തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പ​ദ​വി​ക്കൊ​പ്പം വൈ​ദ്യു​തി, പ​രി​സ്ഥി​തി, പാ​ർ​ല​മെ​ന്റ​റി കാ​ര്യ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി, ദേ​വ​സ്വം സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - M.G. Rajamanikyam takes charge as Chairman of Electricity Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.