കോഴിക്കോട്: അസമിലെ മുസ്ലിം കര്‍ഷകര്‍ക്കുനേരെ നടത്തിയ പൊലീസ് വെടിവെപ്പും കുടിയൊഴിപ്പിക്കലും പള്ളികള്‍ തകര്‍ക്കലും മുസ്ലിം ജനതയെ പൗരത്വം നിഷേധിച്ച് എങ്ങനെ പുറത്താക്കാമെന്നതിെൻറ മുന്നറിയിപ്പാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം പ്രസിഡൻറ് പി.വി. റഹ്മാബി. ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതി ഭീകരമായ അക്രമങ്ങളാണ് അസമിൽനിന്ന് പുറത്തുവരുന്നത്.
പുനരധിവാസത്തിനോ ജീവിതസുരക്ഷക്കോ വേണ്ട വഴികളൊന്നും മുന്നോട്ടുെവക്കാതെ, ഏകപക്ഷീയമായി മുസ്ലിം കുടുംബങ്ങളെ തിരഞ്ഞുപിടിച്ചു കുടിയിറക്കുന്നത് പൗരത്വഭേദഗതി നിയമത്തെ അനുസരിച്ചില്ലെങ്കിൽ എന്തുണ്ടാവും എന്നതിനുള്ള മുന്നറിയിപ്പു തന്നെയാണ്.
അയൽരാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര ഭരണകൂടത്തിന് സ്വന്തം രാജ്യത്തെ ഇത്തരം കിരാത കാഴ്ചകൾ കാണാനാവാത്തവിധം വർഗീയാന്ധത ബാധിച്ചിരിക്കുന്നു. മൃതദേഹങ്ങളിൽ ചവിട്ടി ആനന്ദനൃത്തമാടുന്ന കിരാത നടപടിക്കെതിരെ കടുത്ത ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്നും പി.വി. റഹ്മാബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.