Posted On
date_range Updated On
date_range പാലാ രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
പാലാ (കോട്ടയം): രാമപുരം വടക്കേടത്തുപീടിക ഭാഗത്ത് ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. രാമപുരം പൊലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി അംദാദുൽ ഇസ് ലാമിനെ പിടികൂടിയത്.
ഈ മാസം ആറിന് ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ രാമപുരം പൊലീസ് പിടികൂടിയിരുന്നു. അയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ കിട്ടിയത്.
തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിന് ശേഷം വിൽപനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി അസം സ്വദേശിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ. സാബു ആന്റണി, എ.എസ്.ഐ. സജി, എസ്.സി.പി.ഒമാരായ വിനീത്, പ്രദീപ് ഗോപാലൻ, സി.പി.ഒമാരായ വിഷ്ണു, ശ്യാം മോഹൻ, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാർഡ് സുഭാഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.