പെരുമ്പാവൂര്‍: പെട്രോള്‍ പമ്പിലെ ഇതര സംസ്ഥാന ജീവനക്കാരന്‍ താമസസ്ഥലത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുവര്‍ ഷം പിന്നിടാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ ഒക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പ് ജോല ിക്കാരനായ അസം സ്വദേശി മൊഹീബുല്ല കൊല്ലപ്പെട്ട കേസിലാണ് അസം നൗഗോണ്‍ ജില്ല അംബഗാന്‍ താലൂക്കിലെ മഹ്‌ബോര്‍ അലി ഗ് രാമത്തില്‍ പങ്കജ് മണ്ഡല്‍ (21) പിടിയിലായത്.
മാറമ്പള്ളിയിലെ കമ്പനി ജീവനക്കാരനാണ് പ്രതി. 2019 ഫെബ്രുവരി 20നായിരു ന്നു കൊലപാതകം. സംഭവത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഇരുവരും പെട്രോള്‍പമ്പില്‍ ജോലിക്കെത്തിയത്. എതിര്‍വശത്തെ മൂന്നുനില കെട്ടിടത്തിെൻറ രണ്ടാംനിലയിലായിരുന്നു താമസം. കൊലപാതകത്തിനുശേഷം പ്രതി മുറി പൂട്ടി രക്ഷപ്പെട്ടു. മുറിയില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലാംദിവസം പൊലീസെത്തി മുറി തുറന്നപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
സംഭവസമയത്ത് ഇരുവര്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍, മദ്യപാനിയും ശീട്ടുകളിക്കാരനുമായ പ്രതി പണം തീരുന്ന മുറക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും വിൽപന നടത്തിയിരുന്നത് അന്വേഷണത്തെ ബാധിച്ചു. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത പ്രതിക്ക് നാട്ടില്‍ ആരുമായും അടുപ്പമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയോ അവിടേക്ക് പോവുകയോ ചെയ്തിരുന്നില്ല.
ഒരുവര്‍ഷത്തിനിടയില്‍ രണ്ടുതവണ പൊലീസ് അസമിലും ഒരുതവണ അരുണാചല്‍പ്രദേശിലും അന്വേഷണം നടത്തിയെങ്കിലും അന്നെല്ലാം പ്രതി കേരളത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കാസര്‍കോട് മുതല്‍ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തിരുന്ന പ്രതി ഒരുമാസം മുമ്പാണ് മാറമ്പള്ളിയില്‍ ജോലിക്കെത്തിയത്. സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിച്ച സൂചനകളാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായകമായതെന്ന് പൊലീസ് അറിയിച്ചു.
റൂറല്‍ എസ്.പിയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തില്‍ സി.ഐ പി.എ. ഫൈസല്‍ രൂപവത്കരിച്ച സംഘത്തിലെ എസ്.ഐ ശശി, എ.എസ്.ഐ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.