ന്യൂഡൽഹി: വെളിമണ്ണയുടെ സ്വപ്നവുമായി മുഹമ്മദ് ആസിം ഡൽഹിയിൽ. തനിക്ക് ഹൈസ്കൂളി ൽ പഠിക്കാൻ അവസരം കിട്ടണം. ഏഴാംക്ലാസ് കഴിഞ്ഞാൽ വെളിമണ്ണയിലെ കുട്ടികൾ പഠിക്കാൻ പു റത്തേക്കു പോകേണ്ടിവരുന്ന സ്ഥിതിക്ക് അതുവഴി മാറ്റമുണ്ടാകണം. ഭിന്നശേഷിക്കാരനാ യ ആസിമിെൻറ ആഗ്രഹവും വാശിയും അതാണ്.
പിതാവ് മുഹമ്മദ് സഇൗദിെൻറയും മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിെൻറയും കൈത്താങ്ങിൽ 13കാരനായ ആസിം ഇതിന് ഹൈകോടതിയും കയറി. അനുകൂല നിലപാടുകളാണ് സമീപിച്ച എല്ലായിടത്തുനിന്നും ഉണ്ടായത്.
കോഴിക്കോട് വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കണമെന്ന ആവശ്യം പക്ഷേ, ഇനിയും നടപ്പായിട്ടില്ല. ഒരു വർഷമായി പഠനം മുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ഇടപെടലുകൾ ആവശ്യപ്പെട്ട് സഇൗദിനും നൗഷാദിനുമൊപ്പം ഡൽഹിയിൽ എത്തിയിരിക്കുകയാണ് മുഹമ്മദ് ആസിം. ദേശീയ ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ അധികൃതരെ കണ്ടു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയേയും കണ്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അടുത്തദിവസം കാണുന്നുണ്ട്.
ഇരുകൈകളുമില്ലാതെ 90 ശതമാനവും വൈകല്യങ്ങൾ നേരിടുന്ന ആസിമിെൻറ പഠനത്തിന് വെളിമണ്ണ സ്കൂളിൽ അവസരമൊരുക്കണമെന്ന് നേരത്തെ മനുഷ്യാവകാശ കമീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിരുന്നു. നടപടി ഉണ്ടാകാതെ വന്നപ്പോഴാണ് ഹൈകോടതിയിൽ പോയത്.
ഇതുവരെ പഠിച്ച സ്കൂളിൽ തുടർവിദ്യാഭ്യാസ അവസരം ഉറപ്പാക്കാൻ ഹൈകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. എന്നാൽ, അതിനെതിരെ സർക്കാർ അപ്പീൽ നൽകിയതിനെ തുടർന്ന് കേസ് ഡിവിഷൻ ബെഞ്ച് കേൾക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.