ആശമാർ നിരാഹാര സമരം അവസാനിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: വേ​ത​ന​വ​ര്‍ധ​ന ഉ​ള്‍പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് ആ​ശ വ​ര്‍ക്ക​ര്‍മാ​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ 43 ദി​വ​സം നീ​ണ്ട നി​രാ​ഹാ​ര സ​മ​രം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​പ്പി​ച്ചു. സ​മ​രം പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന്​ സ​മ​ര​സ​മി​തി നേ​താ​വ് എം.​എ. ബി​ന്ദു പ​റ​ഞ്ഞു. ജോ​സ​ഫ് സി. ​മാ​ത്യു ഇ​ള​നീ​ര്‍ ന​ല്‍കി​യാ​ണ് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ ആ​ശ​മാ​രു​ടെ രാ​പ​ക​ല്‍ സ​മ​രം തു​ട​രും. നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ ഗാ​ന്ധി​യ​ൻ ഡോ. ​എം.​പി. മ​ത്താ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ല്‍ ആ​ശ​മാ​രു​ടെ രാ​പ്പ​ക​ല്‍ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മേ​യ് അ​ഞ്ചി​ന് കാ​സ​ര്‍കോ​ട് നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ജൂ​ണ്‍ 17ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ ആ​ശ​മാ​രു​ടെ സ​മ​രം 80 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​ണ​റേ​റി​യം വ​ര്‍ധി​പ്പി​ക്കു​ക, പെ​ന്‍ഷ​ന്‍ ന​ല്‍കു​ക, വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യം ന​ല്‍കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​ണ് ആ​ശ വ​ര്‍ക്ക​ര്‍മാ​രു​ടെ ആ​വ​ശ്യം. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ശ​മാ​രും തൊ​ഴി​ലാ​ളി​ക​ളും അ​ണി​നി​ര​ന്ന്​​ മേ​യ്​ ദി​ന​റാ​ലി സം​ഘ​ടി​പ്പി​ച്ചു.

‘ഈ ​മേ​യ്ദി​നം ആ​ശ​മാ​ർ​ക്കൊ​പ്പം’ എ​ന്ന്​ ആ​ഹ്വാ​നം ചെ​യ്‌​തു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് മു​ഴ​ങ്ങി​യ​ത്. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം​ചെ​യ്യു​ന്ന ആ​ശ​മാ​ർ​ക്ക് മേ​യ്ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന്​ ന​ട​ന്ന സ​മ​രം കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ശ​മാ​രു​ടെ​യും വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ങ്ക​ട​ങ്ങ​ളും അ​വ​രു​ടെ ക​ണ്ണു​നീ​രും ഈ ​സ​ർ​ക്കാ​റി​നു​മേ​ൽ പ​തി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ കോടികൾ മുടക്കി വാർഷിക ആഘോഷം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ആശാവർക്കർമാർ സമര യാത്ര നടത്തുന്നത്. ഫെബ്രുവരി 10 ന് ആരംഭിച്ച രാപകൽ സമരമാണ് വിവിധ സമരമുറകൾക്ക് ശേഷം നാലാം ഘട്ടത്തിൽ സഞ്ചരിക്കുന്ന സമരം നടത്തുന്നത്. 

സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് സാധാരണക്കാരായ മനുഷ്യർ സമരത്തിന് വലിയ പിന്തുണ നൽകുന്നു. അവർക്ക് എല്ലാവർക്കും തലസ്ഥാനത്തെ സമരവേദി സന്ദർശിക്കാനോ നേരിട്ടു പിന്തുണക്കാനോ കഴിഞ്ഞിട്ടില്ല. നീതിക്കായി നടക്കുന്ന ഈ സഹന സമരത്തെ ഹൃദയത്തോട് ചേർക്കുന്ന മനുഷ്യരെ നേരിട്ട് കണ്ടു ഈ സമരത്തോടൊപ്പം ചേർക്കാൻ കൂടിയാണ് സെക്രട്ടറിയേറ്റ് പടിക്കലെ രാപകൽ സമരം സഞ്ചരിക്കുന്ന സംസ്ഥാന വ്യാപക സമരമായി മാറ്റാൻ തീരുമാനിച്ചത്.

ഈ സമരത്തെ തകർക്കാനും പിന്തുണയ്ക്കുന്നവരെ ഭയപ്പെടുത്താനും സർക്കാരും ഭരണാനുകൂലികളും ആവത് ശ്രമിക്കും എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ആശ വർക്കർമാരും പൊതുസമൂഹവും മുന്നോട്ടുവരുന്നതാണ് ഇനി കേരളം കാണാൻ പോകുന്നത് എന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു.

ആശാവർക്കർമാർ മെയ് അഞ്ചിന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന രാപകൽ സമര യാത്ര പ്രത്യാശയുടെ യാത്രയാണ്, അത് എത്തിച്ചേരുന്നത് കുറേ നഗരരങ്ങളിലേക്കല്ല, മറിച്ച് ജനഹൃദയങ്ങളിലേക്കാണെന്ന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പറഞ്ഞു. 81 ദിവസമായി തുടരുന്ന സമരത്തിൽ നിന്ന് സമൂഹത്തിന്റെ പിന്തുണ ഒരു ഊഷ്മമാപിനിയിലെന്ന പോലെ അളന്ന് തിട്ടപ്പെടുത്താനാവും. സമര യാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ സ്ത്രീ വിമോചന സമരത്തിൻ്റെ കരുത്തെന്തെന്ന് ലോകം കാണും.

ഭിക്ഷാംദേഹികളായി വന്ന് നിൽക്കുകയല്ല ആശ വർക്കർമാർ ചെയ്തത് അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, തൊഴിലാളികളെ സമൂഹത്തിൽ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പണി എടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിച്ചാൽ അവർക്ക് സേവന - വേതന വ്യവസ്ഥകളും റിട്ടയർമെൻറ് ആനുകൂല്യവും തൊഴിൽ സുരക്ഷയും നൽകേണ്ടിവരും. ലോകത്തെമ്പാടും രൂപപ്പെട്ടിരിക്കുന്ന പുതിയ വ്യവസ്ഥിതിക്ക് ലാഭമുണ്ടാക്കാനായി തൊഴിലാളി എന്ന വർഗ്ഗത്തെ തൊഴിൽ മാപ്പിൽ നിന്ന് പതിയെ തുടച്ചുനീക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ashamar ends hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.