ആശാ വർക്കേഴ്സ് ദ്വിദിന ധർണ തുടങ്ങി

ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ദ്വിദിന ധർണ തുടങ്ങി. സി.ഐ.ടി.യു സംസ്ഥാന പ്രഡിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു.

ആശമാരുടെ ഓണറേറിയം വർധിപ്പിക്കുക, പഞ്ചായത്തിൽ നിന്നും അനുവദിച്ച ആയിരം രൂപ ഉടൻ വിതരണം ചെയ്യുക, ജോലിഭാരം അടിച്ചേൽപ്പിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഉദ്യോഗസ്ഥർ നടത്തുന്ന മാനസിക പീഡനങ്ങൾ അവസാനിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസും പരിരക്ഷയും ഉറപ്പാക്കുക, വേതനം മാസാമാസം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളനുന്നയിച്ചാണ് ധർണ നടത്തുന്നത്.

സിഐടിയു സംസ്ഥാന ഭാരവാഹികളായ സി.കെ ഹരികൃഷ്ണൻ, കെ.എസ് സുനിൽകുമാർ, കെ.എൻ ഗോപിനാഥ്, എസ്. പുഷ്പലത, സി. ജയൻബാബു, പി.പി പ്രേമ, ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി പ്രഭാവതി ഉൾപ്പെടെയുള്ള വിവിധ നേതാക്കൾ സംസാരിച്ചു.

Tags:    
News Summary - Asha workers started a two-day dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.