ഓണത്തോടനുബന്ധിച്ച് 10,000 രൂപ ബോണസ് അനുവദിക്കുക, ആശ വർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് 10,000 രൂപ ബോണസ് അനുവദിക്കുക, ആശ വർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, 21,000 രൂപ മിനിമം വേതനം നൽകുക, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാർക്ക് ആദരം മാത്രം പോരെന്നും വേതനം കൃത്യസമയത്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷതവഹിച്ചു.
എ.ഐ.എം.എസ്.എസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷൈല കെ. ജോൺ, ടി. രാധാമണി (കൊല്ലം),ശരണ്യ രാജ് (പത്തനംതിട്ട),ഷീല കെ.ജെ (ആലപ്പുഴ) ഓമന ജോസ് (കോട്ടയം), കെ.കെ. ശോഭ (എറണാകുളം) പാർവതി (പാലക്കാട്) സുജാത (കാസർകോട്),എസ്. മിനി, റോസമ്മ പി.കെ (തിരുവനന്തപുരം) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.