ഇറാനിൽ ആക്രമണം നടത്തിയതിനാണോ ട്രംപിന് സമാധാന നോബേൽ നൽകേണ്ടത്; പാകിസ്താനെ പരിഹസിച്ച് ഉവൈസി

ന്യൂഡൽഹി: ഇറാനിൽ അർധരാത്രി ആക്രമണം നടത്തിയതിനാണോ ഡോണൾഡ് ട്രംപിന് സമാധാന നോബേൽ സമ്മാനം നൽകേണ്ടതെന്ന് അസദുദ്ദീൻ ഉവൈസി. ട്രംപിന് നോബേൽ നൽകണമെന്ന പാകിസ്താൻ ആവശ്യത്തോടായിരുന്നു ഉവൈസിയു​ടെ പ്രതികരണം. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് പ്രതികരണം.

യു.എസിനെ ഒരിക്കലും വിശ്വസിക്കാനാവില്ല. ഇറാഖിലും ലിബിയയിലും ഫലസ്തീനിലും അവർ എന്താണ് ചെയ്തത്. ഫലസ്തീനിൽ വംശഹത്യ നടക്കുമ്പോൾ യു.എസ് പൂർണമായും നിശബദ്ത പാലിക്കുകയായിരുന്നുവെന്ന് ഉവൈസി കുറ്റപ്പെടുത്തി.

ഇസ്രായേൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറക്കുക മാത്രമാണ് യു.എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ വംശഹത്യയെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ഉവൈസി പറഞ്ഞു.

യു.എസ് ആദ്യം ഇറാഖിലേക്ക് പോയി. അവിടെ ആണവായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. എന്നാൽ, ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട്ട ഗദ്ദാഫി ലിബിയയിൽ നിന്നും മാറ്റി. ഒന്നും സംഭവിച്ചില്ല. സദ്ദാമിനേയും ഗദ്ദാഫിയേയും കൊലപ്പെടുത്തുകയും ചെയ്തു അതുകൊണ്ട് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ സൈനികമേധാവി അസിം മുനീറുമായി യു.എസ് നടത്തിയ ചർച്ചകളേയും ഉവൈസി വിമർശിച്ചു. പാകിസ്താൻ യഥാർഥ മുഖം വെളിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Asaduddin Owaisi mocks Pakistan over US strikes on Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.