തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു.രാവിലെ പത്തു മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങിൽ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ സെക്രട്ടറിമാർ, വിവരാവകാശ കമ്മീഷണർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ചീഫ് സെക്രട്ടറിയായി പദവിയിൽ നിന്ന് വിരമിച്ച ഉടനെയാണ് വിവരാവകാശ കമ്മീഷണറായി മേത്ത ചുമതലയേൽക്കുന്നത്. 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യം,വിദ്യാഭ്യാസം, റവന്യു, ജലവിഭവ വകുപ്പുകളുടെ മേധാവി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.