കാപ്പ് കേസ് പ്രതി കൈനി കിരൺ

വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കാപ്പാ പ്രതിക്ക് നേരെ വെടിയുതിർത്ത് എസ്.എച്ച്.ഒ

തിരുവനന്തപുരം: വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കാപ്പ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. കാപ്പ കേസ് പ്രതി കൈനി കിരണിന് നേരെയാണ് ആര്യങ്കോട് എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ് വെടിയുതിർത്തത്.

കൈനി കിരൺ എന്ന പ്രതിയെ കാപ്പാ നിയമം ചുമത്തി ജില്ല കലക്ടർ നാടുകടത്തിയിരുന്നു. ഇന്നലെ രാത്രിയോടെ കിരൺ ആര്യങ്കോട്ടെ വീട്ടിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് രാത്രി മുതൽ കിരണിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

ഇന്ന് പുലർച്ചെ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം കിരണിന്‍റെ വീട് വളഞ്ഞു. ഉടൻ തന്നെ വെട്ടുകത്തി എടുത്തി പുറത്തേക്ക് ചാടിയ കിരൺ ആക്രമിക്കാൻ ശ്രമിച്ചു. എസ്.എച്ച്.ഒ ഒഴിഞ്ഞു മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

വീണ്ടും ആക്രമണം തുടർന്നതോടെ സർവീസ് റിവോൾവർ ഉപയോഗിച്ച് കിരണിന് നേരെ വെടിവെച്ചു. ഇതിന് പിന്നാലെ കിരൺ വെട്ടുകത്തി വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. 

Tags:    
News Summary - Aryancode SHO shoots at Kappa accused who attacked with machete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.