Posted On
date_range Updated On
date_range നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി ആര്യാടൻ ഷൗക്കത്ത്; മുന്നിൽ നിന്ന് നയിച്ചത് ലീഗാണെന്ന്
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നന്ദി അറിയിക്കാൻ പാണക്കാട്ടെത്തി. ഷൗക്കത്തിന് പച്ച ലഡു നൽകി സാദിഖലി തങ്ങൾ സ്വീകരിച്ചു. ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
കൂട്ടായ, ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.