അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിൽ

കാഞ്ഞിരപ്പള്ളി (കോട്ടയം): ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിൽ. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കെജ്‌രിവാള്‍ ചികിത്സക്കെത്തിയത്. അദ്ദേഹം ഒരാഴ്ചത്തെ കേരളത്തിൽ ഉണ്ടാകും.

ബുധനാഴ്ച രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്‌രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതൽ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.

2016ൽ പ്രകൃതി ചികിത്സയുടെ ഭാഗമായി അരവിന്ദ് കെജ്‌രിവാൾ ബംഗളൂരുവിൽ എത്തിയിരുന്നു. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കും പരിഹാരം തേടിയാണ് 10 ദിവസത്തെ ചികിത്സക്കാണ് എത്തിയത്.

അസാധാരണമായി ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും കെജ് രിവാളിനെ അലട്ടിയിരുന്നു.

Tags:    
News Summary - Arvind Kejriwal at Kottayam Parathodu for Ayurvedic treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.