തൊടുപുഴ: ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് മൃതപ്രായമാക്കിയ കേസിലെ പ്രതി അരു ണ് ആനന്ദിനെ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നുദിവസത്തേക്ക് അന്വേഷണസംഘത്തിെൻറ കസ്റ്റഡിയില്‍ വിട്ടു.
കോടതിയില്‍ എത്തിച്ചപ്പോള്‍ ഇയാൾ ചി ല പരാതികള്‍ ഉന്നയിച്ചെങ്കിലും മൂന്നുദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന് കൈമാറി ഉത്തരവിടുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനക്ക് വിധേയനാക്കി. പ്രോസിക്യൂഷനുവേണ്ടി െഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ. ബാലചന്ദ്രമേനോനാണ് ഹാജരായത്.
കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഏഴുവയസ്സുകാരെൻറ നില ഗുരുതരമായിതന്നെ തുടരുകയാണ്. ഇളയകുട്ടിയുടെ ദേഹത്ത് പ്രതി മര്ദിച്ചതിെൻറ പാടുകളുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്കി. ലൈംഗികാതിക്രമവും നടന്നിട്ടുണ്ട്.
ഉപദ്രവിച്ചതിെൻറ പാടുകള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജിലാണ് കുട്ടിയെ വൈദ്യപരിശോധന നടത്തിയത്. യുവതി, അമ്മ, ഇളയകുട്ടി എന്നിവരില്‍നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.