മോഹനന്‍ വധം; രണ്ട് ആര്‍.എസ്.എസുകാര്‍കൂടി അറസ്റ്റില്‍

കൂത്തുപറമ്പ്: സി.പി.എം നേതാവ് വാളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രധാന സൂത്രധാരനായ പാതിരിയാട് കനക നിവാസില്‍ മിനീഷ് (32), ഓടക്കടവിലെ പ്രിയേഷ് (23) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ കെ.പി. സുരേഷ് ബാബുവിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇതോടെ മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം ഒമ്പതായി. കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.        കേസിലെ മറ്റൊരു പ്രതി കീഴത്തൂരിലെ ശ്രീനിലേഷിന്‍െറ അറസ്റ്റും പൊലീസ് സംഘം ഇന്ന് ജയിലിലത്തെി രേഖപ്പെടുത്തിയേക്കും. പിണറായിയിലെ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീനിലേഷ് റിമാന്‍ഡിലാണ്. കേസില്‍ കുരിയോട് സ്വദേശികളായ രാഹുല്‍, രൂപേഷ്, പാതിരിയാട് സ്വദേശി നവജിത്ത്, ഊര്‍പ്പള്ളിയിലെ സായൂജ്, ചാമ്പാട്ടെ രാഹുല്‍, ചക്കരക്കല്ലിലെ റിജിന്‍ എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.  

ഒക്ടോബര്‍ 10നാണ് സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായ കുഴിച്ചാലില്‍ മോഹനനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വാഹനത്തിലത്തെിയ സംഘം മോഹനന്‍ ജോലിചെയ്യന്ന കള്ളുഷാപ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മോഹനനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ കുന്നിരിക്കയിലെ അശോകന്‍ ചികിത്സയിലാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെയുംപറ്റി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  സംഭവത്തിലെ ഗൂഢാലോചനയും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെപ്പറ്റിയുമുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Tags:    
News Summary - arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.