തിരുവനന്തപുരം: കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് കോടതിയുടെ അറസ്റ്റ് വാറൻറ്. ഹെഡ്കോൺസ്റ്റബിൾ ബാബുകുമാർ വധശ്രമ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ പ ലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് കമീഷണർക്കെതിരെ തിരുവനന്തപുരം സി .ബി.ഐ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. കേസിെൻറ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു. എന്നാൽ, പ്രതിഭാഗം ഫയൽ ചെയ്ത ഹരജിയെത്തുടർന്ന് കൊല്ലം ജില്ല പൊലീസ് മേധാവിയോട് കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി.
2013 കാലഘട്ടത്തിൽ അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന അബ്ദുൽ റഷീദിെൻറ ഫോൺ രേഖകൾ ഹാജരാക്കാനാണ് ജില്ല പൊലീസ് മേധാവിയോട് നിർദേശിച്ചത്. എന്നാൽ, പല പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ജില്ല പൊലീസ് മേധാവി ഹാജരാകുകയോ രേഖകൾ ഹാജരാക്കുകയോ ചെയ്തില്ല. ഇതാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ. സനൽ കുമാറിനെ ചൊടിപ്പിച്ചത്. 2011 ജനുവരി 11ന് രാവിലെ 10 മണിക്കാണ് ഒന്നാം പ്രതി വിനീഷ് എന്ന ജിണ്ട അനി ബാബു കുമാറിനെ കൊല്ലാൻ ശ്രമിച്ചത്.
2009ൽ കൊല്ലം െഗസ്റ്റ് ഹൗസിൽ െവച്ച് ഡിവൈ.എസ്.പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ് എന്നിവർ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ ഹെഡ് കോൺസ്റ്റബിൾ ബാബുകുമാറിനെ വിളിച്ച് പറയുകയും ഇതേ തുടർന്ന് പൊലീസ് ഇവർക്കെതിരെ കേെസടുക്കുകയും ചെയ്തു. ഈ വൈരാഗ്യത്തിൽ ബാബു കുമാറിനെ കൊല്ലാൻ കണ്ടെയ്നർ സന്തോഷും ഡിവൈ.എസ്.പി സന്തോഷ് നായരും ചേർന്ന് ജിണ്ട അനിക്ക് ക്വേട്ടഷൻ നൽകിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.