Posted On
date_range Updated On
date_range പടിഞ്ഞാറെക്കര കാവിൽ അറവുമാലിന്യം തള്ളിയയാൾ അറസ്റ്റിൽ
തിരൂർ: പടിഞ്ഞാറെക്കര നായർതോട് ആരാധനയുള്ള കാവിൽ അറവ് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നായർതോട് സ്വദേശി കൊല്ലരിക്കൽ വിജയനെയാണ് (67) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആരാധന സ്ഥലത്ത് അറവ് മാലിന്യം തള്ളിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളതായി ഉന്നയിച്ച് സ്ഥലം ഉടമ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.