Posted On
date_range Updated On
date_range ശബരമിലയിെല അക്രമസംഭവങ്ങളിൽ വ്യാപക അറസ്റ്റ്
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമസംഭവങ്ങളിലും നിരോധനാജ്ഞ ലംഘനത്തിലും വ്യാപക അറസ്റ്റ്. പത്തനംതിട്ടയിൽ 142പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത്. എറണാകുളം റൂറലിൽ 75പേർ, തൃപ്പൂണിത്തുറയിൽ 51പേർ എന്നിങ്ങനെയും അറസ്റ്റ് നടന്നിട്ടുണ്ട്.
അക്രമസംഭവങ്ങളിലായി പത്തനംതിട്ടയിൽ 50 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി 150 ഒാളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അക്രമം നടത്തിയവരെ തിരിച്ചറിയാനായി 210 പേരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. സംഘം ചേർന്നുള്ള ആക്രമണം, കെ.എസ്.ആർ.ടി.സി ബസ്, പൊലീസ് വാഹനങ്ങൾ, മാധ്യമപ്രവർത്തകരുെട വാഹനങ്ങൾ എന്നിവ നശിപ്പിക്കൽ, ബാനറുകൾ നശിപ്പിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.