എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റിന്‍റെ അറസ്റ്റ് ഫാഷിസ്റ്റ് ഭരണകൂട വേട്ടയുടെ ഭാഗം -റസാഖ്‌ പാലേരി

തിരുവനന്തപുരം: എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്ത നടപടി ഫാഷിസ്റ്റ് ഭരണകൂട വേട്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ്‌ പാലേരി പറഞ്ഞു. വിയോജിപ്പുകളെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്രമം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്.

ഇ.ഡി, എൻ.ഐ.എ, സി.ബി.ഐ തുടങ്ങിയ സംവിധാനങ്ങളെ സർക്കാർ ഇതിനായി ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്ത ഭരണകൂട നടപടിയിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Arrest of SDPI National President part of fascist regime's hunt - Razak Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.