സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത: അഞ്ച്​ പേർ അറസ്​റ്റിൽ

തിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച ്ചതിന് വ്യത്യസ്ത കേസുകളിൽ അഞ്ച്​ പേർ അറസ്​റ്റിൽ. ഇതുസംബന്ധിച്ച് 32 കേസുകൾ രജിസ്​റ്റർ ചെയ്തു.

തിരുവനന്തപുരം റൂറൽ ജില്ലയിൽ മഞ്ചവിളാകം അമ്പലംവീട് അജയനാണ് മാരായമുട്ടം പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ അറസ്​റ്റിലായത്.
സുൽത്താൻ ബത്തേരി പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവിൽ വീട്ടിൽ ഷിബു സി.വി, നല്ലൂർനാട് കുന്നമംഗലം ചെഞ്ചട്ടയിൽ വീട്ടിൽ ജസ്​റ്റിൻ, പുൽപ്പള്ളി പൈക്കത്തുവീട്ടിൽ ബാബു എന്നിവരാണ് അറസ്​റ്റിലായത്.

തിരുവല്ല പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ ഇരവിപേരൂർ പൊയ്കപ്പാടി കാരിമലയ്ക്കൽ വീട്ടിൽ രഘു കഴിഞ്ഞദിവസം അറസ്​റ്റിലായിരുന്നു.

Tags:    
News Summary - arrest fake news in social media-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.