ആലപ്പുഴ: അരൂരിലെ സബ്‌സ്റ്റേഷനുവേണ്ടി സ്ഥലം വാങ്ങിയതിലും നിർമാണത്തിലും ക്രമക്കേടുണ്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്. അരൂര്‍ സ്വദേശി രാജഗോപാൽ അരൂക്കുറ്റി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. വൈദ്യുതി ബോർഡ് മുൻ എം.ഡി കെ ഇളങ്കോവൻ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് അന്വേഷണം.
പരാതിയിൽ ഉൾപ്പെട്ട വൈദ്യുതി മന്ത്രി എം.എം മണി, അരൂര്‍ എം.എല്‍.എ എ.എം ആരിഫ് എന്നിവരെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സബ്‌സ്റ്റേഷനുവേണ്ടി സ്ഥലം വാങ്ങിയതില്‍ ഒരുകോടി 98 ലക്ഷംരൂപയുടെ അഴിമതി നടന്നുവെന്നും അധികാര ദുര്‍വിനിയോഗവും ഗൂഢാലോചനയും നടന്നുവെന്നുമായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.