Posted On
date_range Updated On
date_range ആറളം ഫാമിൽ സായുധ മാവോവാദി സംഘം എത്തി
ആറളം(കണ്ണൂർ): ആറളം ഫാമിൽ നാലംഗ സായുധ മാവോവാദി സംഘം എത്തി. തിങ്കളാഴ്ച രാത്രി ഫാമിലെ ആദിവാസി പുനരധിവാസ മേഖലയാ യ 13ാം ബ്ലോക്കിലാണ് പ്രദേശവാസികൾ ഇവരെ കണ്ടത്. തോക്കേന്തിയ സംഘത്തിൽ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊർജിതമാക്കി. ഇതിനുമുമ്പും നിരവധി തവണ ആറളം ഫാമിൽ മാവോവാദികൾ എത്തിയിരുന്നു.
ജനുവരി 20ന് കൊട്ടിയൂർ അമ്പായത്തോട്ടിൽ മാവോവാദികൾ സായുധപ്രകടനം നടത്തിയിരുന്നു. രാവിലെ ആറുമണിയോടെ ടൗണിലെത്തിയ സംഘം മുദ്രാവാക്യം വിളിച്ച് പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണംചെയ്യുകയുമായിരുന്നു. ഒരു സ്ത്രീയുൾപ്പെടെ യൂനിഫോമണിഞ്ഞ നാല് ആയുധധാരികളാണ് അന്ന് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.