Posted On
date_range Updated On
date_range വീണ്ടും കട തകർത്ത് അരിക്കൊമ്പൻ; അകത്താക്കിയത് 50 കിലോ അരി
അടിമാലി: തോണ്ടിമല പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടക്ക് നേരെ വീണ്ടും ഒറ്റയാന്‍റെ ആക്രമണം. അരിക്കൊമ്പൻ എന്ന് അറിയപ്പെടുന്ന ഒറ്റായാനാണ് ബുധനാഴ്ച രാത്രി റേഷന്‍ കടയുടെ മേല്‍ക്കൂര തകര്‍ത്ത് 50 കിലോയോളം കുത്തരി അകത്താക്കിയത്.
കടയുടമ ആന്‍റണിയും നാട്ടുകാരും ചേര്‍ന്ന് ബഹളം വെച്ചും പന്തം കത്തിച്ചും ആനയെ തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനും ഈ റേഷന്‍ കടക്ക് നേരെ അരി കൊമ്പന്‍റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ ഏഴാം തവണയാണ് പന്നിയാറിലെ റേഷന്‍ കടയുടെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ത്ത് അരി ക്കൊമ്പൻ ഭക്ഷ്യ വസ്തുക്കള്‍ അകത്താക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.