ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക് ഒരിക്കലും അതിനെ എതിർക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു.
ഹിന്ദു കോഡ് ഇപ്പോൾതന്നെ നിലവിലുണ്ട്. ഹിന്ദു, സിഖ്, ജൈനന്മാർക്കിടയിൽ അത് ഏകത കൊണ്ടുവന്നോ? നാനാത്വം നിറഞ്ഞ രാജ്യമാണ് നമ്മുടേത്. വിവാഹം, ആചാരം എന്നിവയെക്കുറിച്ചല്ല ഏക സിവിൽ കോഡ്, തുല്യനീതിക്കു വേണ്ടിയാണത്. രണ്ടു ഭാര്യമാർ എന്നതിലേക്ക് മാറിയവർ പലരുണ്ട്. ആരെയും താൻ എടുത്തുപറയുന്നില്ല -ആജ് തക് പരിപാടിയിൽ ഗവർണർ പറഞ്ഞു.
ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് സ്വകാര്യബിൽ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ശക്തമായാണ് ബില്ലിനെ എതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.