വീണാജോർജ്ജ്

മന്ത്രിയുമായി തർക്കം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

പന്തളം: മന്ത്രിയുടെ സമയത്ത് എത്തിച്ചേരാൻ കഴിയില്ലന്നുപറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പന്തളം ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിക്കുന്നതിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽനിന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇറങ്ങിപ്പോയത്.

ആരോഗ്യമേളയുടെ ഉദ്ഘാടകനായി വെച്ചിരുന്നത് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണ ജോർജിനെയായിരുന്നു. സംഘാടക സമിതിയുടെ കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ അവലോകന യോഗത്തിൽ അടുത്തമാസം ആറിന് ആരോഗ്യമേള കുളനടയിൽ സംഘടിപ്പിക്കാൻ മന്ത്രി സമയം നൽകിയിരുന്നു.

എന്നാൽ, സി.പി.ഐയുടെ പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രേഖ അനിൽ സി.പി.ഐ ജില്ല സമ്മേളനം നടക്കുന്നതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നുകാണിച്ച് യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

തുടർന്ന് വൈസ് പ്രസിഡന്‍റ് അശ്വതി വിനോദിന്‍റെ അധ്യക്ഷതയിൽ യോഗം തുടരുകയും ചെയ്തു. തുടർച്ചയായി രണ്ടാംതവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ രേഖ അനിലിന്‍റെ കാലാവധി അവസാനിക്കാൻ ആറുമാസം മാത്രമേ ബാക്കിയുള്ളൂ. മന്ത്രിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായുള്ള തർക്കത്തെ തുടർന്ന് ബ്ലോക്ക് ആരോഗ്യമേള വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Argument with Minister; The block panchayat president walked out of the meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.