Posted On
date_range Updated On
date_range കോഴിേക്കാട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു
കോഴിക്കോട്: അരീക്കോട് ചെറുവാടിയിൽ ചെങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ക്വാറി തെ ാഴിലാളികളായ ചെറുവാടി സ്വദേശിപുൽപറമ്പിൽ ഇമ്പിച്ചിക്കോയ
മകൻ അബ്ദുറഹിമാൻ (42), ഓമാനൂർ സ്വദേശി അയ്യഞ്ചോല പരപ്പ ൻ തടത്തിൽ കരിയാത്തൻ മകൻ ബിനു (38) എന്നിവരാണ് മരിച്ചത്. കൊടിയത്തൂർ പഞ്ചായത്തിലെ കീഴുപറമ്പ് പഴംപറമ്പ് ക്വാറിയിലാണ് അപകടമുണ്ടായത്.കല്ല് വെട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. മുക്കത്ത് നിന്നും ഫയര്‍ഫോഴ്സും അരീക്കോട് പോലീസും എത്തിയാണ് മണ്ണിനടിയില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.