എ.ആർ ക്യാമ്പിൽ പൊലീസുകാരന് വെടിയേറ്റു; പരിക്ക് ഗുരുതരമല്ല

മലപ്പുറം: പടിഞ്ഞാറ്റുമുറിയിലെ എ.ആർ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. തോക്കുകൾ സൂക്ഷിക്കുന്ന ആർമറി വിഭാഗത്തിൽ ചുമതലയിലുണ്ടായിരുന്ന മുപ്പതുകാരനാണ് തോക്ക് തിരികെ വാങ്ങിവെക്കുന്നതിനിടെ അബദ്ധത്തിൽ കാലിന് വെടിയേറ്റത്. കാലിനേറ്റ പരിക്ക് സാരമുള്ളതല്ലെന്ന്​ സഹപ്രവർത്തകർ അറിയിച്ചു. 

ഡ്യൂട്ടിക്ക് പോയി തിരികെയെത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ തിരികെ നൽകിയ തോക്ക് ഉണ്ടയുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. കണങ്കാലിന് പരിക്കേറ്റ പൊലീസുകാരനെ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴേക്ക് ചൂണ്ടി ട്രിഗർ വലിക്കുന്നതിനിടെ അബദ്ധത്തിൽ കാലിന് വെടിയേൽക്കുകയായിരുന്നെന്ന് പറയുന്നു. അതേസമയം, ഗുരുതരമായ ചട്ടലംഘനമില്ലെന്നും നടപടിക്രമങ്ങളിൽ വന്ന ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണമെന്നും ക്യാമ്പ് അധികൃതർ അറിയിച്ചു.  
 

Tags:    
News Summary - ar camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.