കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രഫസർ നിയമനം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ എഫ്.ഡി.പി ഗവേഷണ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സത്യവാങ്മൂലം നൽകിയ കണ്ണൂർ സർവകലാശാല, ഇപ്പോൾ മലക്കറിഞ്ഞുവെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. എഫ്.ഡി.പി മുഖേനയുള്ള ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി വിജ്ഞാപനമിറക്കി.
സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് കടകവിരുദ്ധമായാണ് സർവകലാശാലയുടെ ഇപ്പോഴത്തെ വിജ്ഞാപനം. യു.ജി.സി ചട്ടവും നിയമവും പ്രിയവർഗീസിനെ നിയമിക്കുന്നതിനു മാത്രമായി ലംഘിച്ചുവെന്നും സർവകലാശാലയുടെപുതിയ വിജ്ഞാപനം. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹരജിക്കാരനായ ഡോ. ജോസഫ് സ്കറിയ പറഞ്ഞുവെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.