‘‘പെട്രോളി​​​െൻറ വർധിപ്പിക്കുന്ന തുക സത്യസന്ധനായ മോദിജിയുടെ കൈകളിൽ സുരക്ഷിതം’’

കണ്ണൂർ: കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചതിന്​ പുതിയ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്​ ദുല്ലക്കുട്ടി. ​പെട്രോളി​​​െൻറയും ഡീസലി​​​െൻറയും​ തീരുവയായി 39,000 കോടി രൂപ സർക്കാർ ഖജനാവിലെത്തുമെന്നും ഇത്​ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും അബ്​ദുല്ലക്കുട്ടി ഫേസ്​ബുക്ക്​ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

കവി കാളിദാസൻ രഘുവംശത്തിൽ ദീലീപ മഹാരാജാവി​​​െൻറ നികുതിയെക്കുറിച്ച്​ പരാമർശിച്ച സംഭവം അബ്​ദുല്ലക്കുട്ടി ഉദാഹരിച്ചു. സൂര്യൻ ഭൂമിയിലെ ജലം നീരാവിയാക്കി കാർമേഘങ്ങൾ സൃഷ്​ടിക്കുന്നു. അത് മഴയെന്ന അനുഗ്രഹമായി ജനങ്ങളിലേക്ക്​ പെയ്​തിറങ്ങുന്നു. ഇതുപോലെ​ കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക്​ എത്തുമെന്നും അബ്​ദുല്ലക്കുട്ടി പറഞ്ഞു.

അഴിമതിക്കാർ മോദി സർക്കാറിൽ ഇല്ലെന്നതിനാൽ നികുതി പണമെല്ലാം രാഷ്ട്രീയ സന്യാസിയും സത്യസന്ധനുമായ മോദിജിയുടെ കൈകളിൽ സുരക്ഷിതമാണെന്നും അബ്​ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.

Tags:    
News Summary - ap abdullakutty praises modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.