പ്രതിഷേധങ്ങൾ ദേശവിരുദ്ധം; പൗരത്വ ഭേദഗതി നിയമത്തിന് പൂർണ്ണപിന്തുണയുമായി അബ്ദുള്ളക്കുട്ടി

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കാള പെറ്റു എന്നു പറഞ്ഞു കേൾക്കുമ്പോൾ കയറെടുക്കുന്നതു പോലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന സമരങ്ങളെന്നും നിയമത്തിനെതിരെ വ്യാപകമായ രീതിയില്‍ നുണപ്രചരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അക്ഷരാർത്ഥത്തിൽ ഇത് ഒരു ദേശവിരുദ്ധ സമരമാണ്. സംഘടിതമായ നുണ പ്രചാരണവും ഇതിലൂടെ നടത്തുന്നുണ്ട്. സ്വാശ്രയ കോളേജ് വേണ്ടെന്ന് പറഞ്ഞ് അനാവശ്യ സമരം നടത്തി കൂത്തുപറമ്പിൽ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെയാണ് മംഗലാപുരം ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരം. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

അരുന്ധതിറോയിക്കെതിരെ എ.പി. അബ്​ദുല്ലക്കുട്ടി
മ​ല​പ്പു​റം: പൗ​ര​ത്വ​നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി​റോ​യി ന​ട​ത്തി​യ പ്ര​തി​ക​ര​ണം ശ​രി​യ​ല്ലെ​ന്നും പ​ഠി​ച്ച്​ പ​ഠി​ച്ച്​ ഭ്രാ​ന്താ​യ പോ​ലെ​യാ​ണ്​ അ​വ​രു​ടെ നി​ല​പാ​ടെ​ന്നും ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി. പൗ​ര​ത്വ ഭേ​ദ​ഗ​തി​നി​യ​മ​ത്തെ​ക്കു​റി​ച്ച്​ ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ക്കാ​യി ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ (എ​ൻ.​പി.​ആ​ർ) ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​​െൻറ ഭാ​ര്യ​യു​ടെ കാ​ര്യ​മാ​യി​ട്ട​ല്ല വി​ഷ​യ​ത്തെ കാ​ണേ​ണ്ട​തെ​ന്നും അ​ബ്​​ദു​ല്ല​ക്കു​ട്ടി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വി​ഷ​യ​ത്തെ തെ​റ്റാ​യാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന് മാ​ധ്യ​മ​ങ്ങ​ളും കൂ​ട്ടു​നി​ല്‍ക്കു​ന്നു. പൗ​ര​ത്വ ര​ജി​സ്​​റ്റ​റും (എ​ന്‍.​ആ​ര്‍.​സി) എ​ന്‍.​പി.​ആ​റും എ​ല്ലാ​വ​ര്‍ക്കും വേ​ണ്ടി​യാ​ണ്. രാ​ജ്യ​ത്ത് ജ​നി​ച്ചു​വ​ള​ര്‍ന്ന ഒ​രാ​ള്‍ക്കും പൗ​ര​ത്വം ല​ഭി​ക്കാ​ൻ ത​ട​സ്സ​മി​ല്ല. മു​സ്‌​ലിം​വി​ഭാ​ഗ​ത്തെ മാ​ത്രം വേ​ട്ട​യാ​ടു​മെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. നി​യ​മം ബാ​ധി​ക്കു​ക അ​ഭ​യാ​ര്‍ഥി​ക​ളാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി തേ​ല​ത്ത്, നാ​രാ​യ​ണ​ന്‍ മാ​സ്​​റ്റ​ര്‍, വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - ap abdullakutty about CAA protest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.