മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വച്ച് വിലപേശില്ലെന്നും യു.ഡി.എഫിനൊപ്പം ശക്തമായി മുന്നിലുണ്ടാകുമെന്നും പി.വി.അൻവർ. തൃണമൂൽ കോൺഗ്രസായാകും യു.ഡി.എഫ് മുന്നണിയിലേക്ക് എത്തുകയെന്നും മുന്നണി പ്രവേശന കടമ്പകൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.
നാളെ കൊൽക്കത്തയിലെത്തി അൻവർ തൃണമൂൽ കോൺഗ്രസ് ദേശീയ നേതാക്കളെ കാണും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തും. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് മമതാ ബാനർജിയെ കൊണ്ടുവരാൻ ശ്രമിക്കും. ഇക്കാര്യങ്ങളടക്കം യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അൻവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.