Posted On
date_range Updated On
date_range വോട്ടിങ് പെട്ടി ചുമന്ന് കലക്ടർ; വൈറലായി വീഡിയോ
തൃശൂർ: ചുമട്ട് പണിയും തനിക്ക് വഴങ്ങുമെന്ന് മുഖം നോക്കാത്ത നിലപാടുകളുടെ പേരിൽ ശ്ര ദ്ധ നേടിയ തൃശൂർ കലക്ടർ അനുപമ. ഭക്ഷ്യസുരക്ഷ കമീഷണർ ആയി ചുമതല എടുക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ വീട്ടുസാധനങ്ങൾ ഇറക്കുന്നതിനെക്കുറിച്ച് സി.ഐ.ടി.യു ചുമട്ട് തൊഴിലാളികളുമായി തർക്കമുണ്ടാക്കിയ അനുപമ ഇന്നലെ മറ്റ് ജീവനക്കാർക്കൊപ്പം വോട്ടിങ് സാമഗ്രികൾ ചുമന്നു.
ഇതിെൻറ ചിത്രം അവരുടെ ആരാധകർ സമൂഹമാധ്യമത്തിൽ വൈറൽ ആക്കിക്കൊണ്ടിരിക്കുകയാണ്. പെട്ടി ചുമക്കാനുള്ള കലക്ടറുടെ ശ്രമം തടയാൻ നോക്കുന്ന ഗൺമാനോട് എന്താ കുഴപ്പമെന്ന മറുചോദ്യം ചിരിയിലൂടെയാണ് കലക്ടർ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.