പടയപ്പ ജനവാസ മേഖലയിൽ ആക്രമണം നടത്തുന്നു
അടിമാലി: ജനവാസ മേഖലയിൽ ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം തുടരുന്നു. വ്യാഴാഴ്ചയും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ പടയപ്പ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ദേവികുളം, സൈലന്റ് വാലി മേഖലയിൽ ജനവാസ മേഖലയിലാണ് പടയപ്പ ഭീതിപരത്തുന്നത്. വ്യാഴാഴ്ച ലയത്തിനോട് ചേർന്ന ഷെഡ് പടയപ്പ തകർത്തു.
കൂടാതെ വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, വനംവകുപ്പ് പടയപ്പയെ തുരത്തുന്ന കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
രണ്ട് ദിവസമായി ലയങ്ങളോട് ചേർന്നാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. ഇതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. അരി ഉൾപ്പെടെ ഭക്ഷ്യവസ്‌തുക്കൾ തേടിയാണ് പടയപ്പ വീടുകൾ ആക്രമിക്കുന്നത്. കഴിഞ്ഞ മാസം റേഷൻകടക്ക് നേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച സൈലന്റ് വലിയിൽ കടയും വെയ്റ്റിങ് ഷെഡും തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.