ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് സംപ്രേഷണം ചെയ്ത വാർത്ത വ്യാജമാണെന്നാരോപിച്ച് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​ നൽകിയ പ​രാ​തി​യി​ല്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റെസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യുസഫ്, ജീവനക്കാരി എന്നിവർക്കാണ് കോഴിക്കോട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. പോക്സോ കോടതി ജഡ്ജി കെ പ്രിയയാണ് ജാമ്യം അനുവദിച്ചത്. ഏഷാനെറ്റ് ജീവനക്കാർക്ക് വേണ്ടി അഡ്വ. പി.വി. ഹരി ഹാജരായി. 2022 ന​വം​ബ​ര്‍ 10ന് ​ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ൽ വ​ന്ന വാ​ര്‍ത്ത​യി​ല്‍ 14കാ​രി​യു​ടേ​താ​യി ചി​ത്രീ​ക​രി​ച്ച അ​ഭി​മു​ഖം വ്യാ​ജ​മാ​ണെ​ന്നാ​ണ് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ പ​രാ​തി.

Tags:    
News Summary - Anticipatory bail for Asianet News employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.