Posted On
date_range Updated On
date_range ലൈംഗികാതിക്രമം: അഡ്വ. ആളൂരിന് മുൻകൂർ ജാമ്യം
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അഡ്വ. ബി.എ. ആളൂരിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരുവർഷം മുമ്പ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാവ് നൽകിയ ഹരജിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം.
മനഃപൂർവം കുടുക്കാൻ വേണ്ടിയാണ് തനിക്കെതിരെ കേസെടുത്തതെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പരാതി നൽകാൻ ഒരുവർഷത്തോളം കാലതാമസമുണ്ടായത് കണക്കിലെടുത്താണ് ജസ്റ്റിസ് എ. ബദറുദ്ദീൻ മുൻകൂർജാമ്യം അനുവദിച്ചത്.
കുട്ടിയുടെ അമ്മക്ക് നേരെയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന കേസിൽ അഡ്വ. ആളൂരിന് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.