സാദിഖലി തങ്ങളുമായി ചർച്ച നടത്തി ലീഗ് വിരുദ്ധർ; ധാരണപ്പിശകാണെന്ന് സാദിഖലി തങ്ങൾക്ക് ബോധ്യമായി -ഹമീദ് ഫൈസി

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി സമസ്തയിലെ ലീഗ് വിരുദ്ധർ. ഏറെ സമയം നീണ്ട ചർച്ചയിൽ സമവായമുണ്ടായെന്നാണ് റിപ്പോർട്ട്. ചർച്ചക്കുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ, കാര്യങ്ങൾ വിശദീകരിച്ചപ്പോൾ നിജസ്ഥിതി സാദിഖലി തങ്ങൾക്ക് ബോധ്യമായെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

പ്രശ്നങ്ങൾ പാണക്കാട് വെച്ച് ഇന്ന് വിശദമായി ചർച്ച ചെയ്തു. ഒരു മണിക്കൂറിലേറെ ചർച്ച നീണ്ടു. കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചപ്പോൾ അതിന്‍റെ നിജസ്ഥിതി പാണക്കാട് സാദിഖലി തങ്ങൾക്ക് ബോധ്യപ്പെടുകയും പലതും ധാരണപ്പിശകുകളാണെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്തു -ഹമീദ് ഫൈസി പറഞ്ഞു.

തർക്കം തീർന്നോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്, തീരുന്നതിന്‍റെ തുടക്കമാണിതെന്നും സാദിഖലി തങ്ങളുമായുണ്ടായിരുന്ന വ്യക്തിപരമായ തർക്കവും അകൽച്ചയും പൂർണമായി ഇന്ന് തീർന്നു -എന്നായിരുന്നു ഹമീദ് ഫൈസിയുടെ മറുപടി.

കേക്ക് വിവാദം മാധ്യമസൃഷ്ടി -ഹമീദ് ഫൈസി

ക്രിസ്മസ് കേക്ക് മുറി വിവാദം മാധ്യമസൃഷ്ടിയാണെന്നും അങ്ങനെയൊരു വിവാദം ഉണ്ടായിട്ടില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്‍റെയും അബ്ദുസ്സമദ് പൂക്കോട്ടൂരിന്‍റെയും പ്രസംഗം കേട്ടിട്ട് അതിൽ കേക്ക് വിവാദവുമായി എന്തെങ്കിലുമുണ്ടോ എന്ന് നോക്കിയാൽ മതി. വർഗീയത വളർത്തുന്ന ആളായാണ് എന്നെ ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - anti-League leaders held talks with Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.